കേരളം

കേരള ചരിത്രത്തില്‍ മറ്റൊരാളെ ചൂണ്ടിക്കാണിച്ചാല്‍, പിണറായിയുടെ കാലു പിടിച്ചു മാപ്പു ചോദിക്കാം; കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഇത്രയും ധൂര്‍ത്തനായ മറ്റൊരു മുഖ്യമന്ത്രിയെ കേരള ചരിത്രത്തില്‍ ചൂണ്ടിക്കാണിച്ചാല്‍, സര്‍വാപരാധവും പൊറുക്കണമെന്നു പറഞ്ഞു പിണറായിയുടെ കാലു പിടിച്ചു മാപ്പു ചോദിക്കാമെന്ന് കെ സുധാകരന്‍.  പണമില്ലെന്നു പറഞ്ഞു ജീവനക്കാരുടെ ശമ്പളം കവര്‍ന്നെടുത്തു സാലറി ചാലഞ്ച് നടത്തിയ സര്‍ക്കാരാണ് ഓണ്‍ലൈന്‍ ഉദ്ഘാടനങ്ങളുടെ പേരില്‍ ഈ ധൂര്‍ത്ത് നടത്തുന്നത്. ഒന്‍പത് ഉപദേശകര്‍, അകമ്പടി സേവിക്കാന്‍ 35 വാഹനങ്ങള്‍. ജനത്തിന്റെ പണമെടുത്ത് ഇത്ര 'പോഷ്' ആയി ജീവിക്കാന്‍ തൊഴിലാളി വര്‍ഗ നേതാവിന് എങ്ങനെ കഴിയുന്നുവെന്നാണു താന്‍ ചോദിച്ചത് സുധാകരന്‍ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്വാതന്ത്ര്യസമരസേനാനിയായ പിതാവിനെതിരെ ഉപയോഗിച്ച പദപ്രയോഗത്തിന്റെ ക്രൂരതയും വേദനയും മുഖ്യമന്ത്രി പിണറായി വിജയനു മനസ്സിലാകാനാണ് അതേ ഭാഷയില്‍ പ്രസംഗിച്ചത്‌.അച്ഛനെക്കുറിച്ചു പറയുമ്പോള്‍ മക്കള്‍ക്കുണ്ടാകുന്ന വേദന മനസ്സിലാക്കിക്കൊടുക്കാന്‍ ഇതേ മരുന്നുള്്‌ളുവെന്നും സുധാകരന്‍ പറഞ്ഞു. 

മാന്യന്‍മാരോട് മാത്രമെ മാന്യമായ സംസാരിക്കാന്‍ കഴിയൂ.മാന്യമായി സംസാരിക്കാന്‍ തനിക്കറിയാം. അതു മാന്യന്‍മാരോടെയുള്ളൂ. ചെത്തുകാരന്റെ മകനെ വ്യവസായിയുടെ മകനെന്നു വിളിക്കാനാകില്ല. അര്‍ധരാത്രി നിലാവെളിച്ചത്തില്‍ ചന്ദ്രനെ നോക്കി ചാവാലിപ്പട്ടി കുരയ്ക്കുന്നതുപോലെയേ കെ.കെ. രാഗേഷ് എംപിയുടെ ആക്ഷേപത്തെ കാണുന്നുള്ളൂ.സ്വന്തം മഹത്വം പ്രചരിപ്പിക്കാന്‍ ഇടവും വലവും നേര്‍വഴിയും നോക്കാതെ പൊതുഖജനാവിലെ പണമെടുത്തു ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രിക്കാണു ഭ്രാന്തെന്നു രാഗേഷ് തിരിച്ചറിയണം. 

കിഫ്ബിയില്‍നിന്നു കടമെടുത്ത പണം മുടക്കിയുള്ള പദ്ധതികളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനമാണ് ഇപ്പോള്‍ നടക്കുന്നത്. പലിശയ്ക്കു പണം കിട്ടുമെന്നു കരുതി കോടാനുകോടി രൂപ വാങ്ങിയാല്‍ തിരിച്ചടയ്‌ക്കേണ്ടേ? കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും കടബാധ്യതയായി ഇതു മാറില്ലേ? സര്‍ക്കാര്‍ ശമ്പളം പറ്റുന്ന നൂറുകണക്കിന് അഭിഭാഷകരുള്ളപ്പോള്‍, പുറത്തുനിന്നു കൊണ്ടുവന്ന അഭിഭാഷകര്‍ക്കായി കോടികളാണു ചെലവഴിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ