കേരളം

ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍ ; ഉദ്യോഗാര്‍ത്ഥികള്‍ക്ക് കത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളോട് ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഉദ്യോഗസ്ഥ തല ചര്‍ച്ചയ്ക്ക് സന്നദ്ധമാകാനാണ് നിര്‍ദേശം. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള സമരക്കാര്‍ക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി സര്‍ക്കാര്‍ പ്രതിനിധി എത്തി. സിപിഒ ഉദ്യോഗാര്‍ത്ഥികളോടും ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കത്തു നല്‍കിയതായി സമരക്കാര്‍ സ്ഥീരീകരിച്ചു. സമര നേതാവ് റിജുവിന്റെ പേരിലാണ് കത്ത് നല്‍കിയത്. റിജു സ്ഥലത്തില്ലാത്തതിനാല്‍ ലയ രാജേഷിന്റെ പേരില്‍ പുതിയ കത്തു നല്‍കിയേക്കുമെന്നാണ് സൂചന. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മൂന്നു നേതാക്കളുടെ പേരുകള്‍ സ്‌പെഷല്‍ ബ്രാഞ്ച് ശേഖരിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

കഴിഞ്ഞ ദിവസം വരെ സമരക്കാരുമായി ഒരുവിധ ചര്‍ച്ചയ്ക്കുമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. പ്രതിപക്ഷം സമരം മുതലെടുക്കുന്നത് തടയണം. ചര്‍ച്ച നടത്തി കാര്യങ്ങള്‍ സമരക്കാരോട് വിശദീകരിക്കാനും സിപിഎം നേതൃയോഗം നിര്‍ദേശം നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു