കേരളം

കോവിഡ് പോസിറ്റീവായത് മറച്ചുവച്ച് യാത്ര, യുവതിയെ വിമാനത്താവളത്തിൽ തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കോവിഡ് പോസിറ്റീവായ വിവരം മറച്ചുവച്ച് വിമാനയാത്രയ്ക്കെത്തിയ യുവതിയെ വിമാനത്താവളത്തിൽ തടഞ്ഞു. പുണെയിൽ വിദ്യാർഥിനിയായ യുവതിയാണ് ഇന്നലെ ആരോഗ്യ പ്രവർത്തകരുടെ നിർദേശം അവഗണിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് സിഐഎസ്എഫിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് അധികൃതർ തടയുകയായിരുന്നു. 

പരിശോധനാ ഫലം മറച്ചു വച്ചു യുവതി യാത്രക്ക് ഒരുങ്ങുകയായിരുന്നു. ആരോഗ്യ പ്രവർത്തകർ ഇക്കാര്യം നേരത്തെ അറിഞ്ഞതിനാൽ വിമാനത്താവള കവാടത്തിൽ തന്നെ ഇവരെ തടയാനായി.  ഏതാനും ദിവസങ്ങളിലായി 6 പേരെ ഇത്തരത്തിൽ പിടികൂടിയിരുന്നു. കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കാതെ വന്നാൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍