കേരളം

വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാപനം; ജയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സിപിഎം അംഗം രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്



മലപ്പുറം: വെട്ടം പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ വിജയിച്ച ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം സിപിഎം അംഗം രാജിവെച്ചു. കെ ടി റുബീനയാണ് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെച്ചത്.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് രണ്ട് യുഡിഎഫിന് രണ്ട് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു അംഗങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടി അംഗത്തിന്റെ വോട്ട് കിട്ടിയതോടെ രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് സിപിഎം അംഗം ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

വെട്ടം പഞ്ചായത്തില്‍ 20 അംഗങ്ങളാണ് ഉള്ളത്. എല്‍ഡിഎഫിന് ഒന്‍പതും യുഡിഎഫിന് 10ഉം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരംഗവുമാണ് ഉള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വിട്ടുനിന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ