കേരളം

ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട്; എറണാകുളത്തും 500ന് മുകളിൽ രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ. 552 പേർക്കാണ് കോഴിക്കോട് ഇന്ന് രോ​ഗം കണ്ടെത്തിയത്. എറണാകുളത്തും 500ന് മുകളിലാണ് രോ​ഗികൾ. സംസ്ഥാനത്ത് ആകെ ഇന്ന് 4070 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര്‍ 167, പാലക്കാട് 129, കാസര്‍ക്കോട് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,241 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11 ആണ്. ഇതുവരെ ആകെ 1,10,30,136 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4089 ആയി. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3704 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 540, എറണാകുളം 480, കോട്ടയം 405, പത്തനംതിട്ട 351, തൃശൂര്‍ 355, മലപ്പുറം 337, കൊല്ലം 330, ആലപ്പുഴ 288, തിരുവനന്തപുരം 171, കണ്ണൂര്‍ 134, പാലക്കാട് 63, കാസര്‍ക്കോട് 83, ഇടുക്കി 90, വയനാട് 77 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു