കേരളം

പിണറായി വിജയന്‍ വിശ്വാസികളെ വേട്ടയാടിയപ്പോള്‍ ഉമ്മന്‍ചാണ്ടി മിണ്ടാതിരുന്നു; കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: താന്‍ നയിക്കുന്ന വിജയയാത്ര കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പരിവര്‍ത്തനത്തിന്റെ കാഹളം ഊതിക്കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.കഴിഞ്ഞ ആറുപതിറ്റാണ്ടുകാലം കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ക്കെതിരായ ശക്തമായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ യാത്രയിലൂടെ ഈ നാട് കാണാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ഉമ്മന്‍ചാണ്ടിയും വിജയരാഘവനും ശബരിമലയെ കുറിച്ച് ഉരിയാടാന്‍ തുടങ്ങിയിരിക്കുന്നു. ശബരിമലയില്‍ നിയമം കൊണ്ടുവരുമെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. ശബരിമല പ്രക്ഷോഭകാലത്ത് ഉമ്മന്‍ചാണ്ടിയെ പോലെ മൗനം അവലംബിച്ച മറ്റൊരു നേതാവില്ല. പിണറായി വിജയന്‍ ലക്ഷക്കണക്കായ വിശ്വാസികളെ വേട്ടയാടിയപ്പോള്‍  ഉമ്മന്‍ ചാണ്ടി കുറ്റകരമായ മൗനം അവലംബിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ബിജെപിയും എന്‍ഡിഎയും ഉയര്‍ത്തുന്ന രാഷ്ട്രീയം അറുപതു കൊല്ലത്തിനുശേഷം എല്‍ഡിഎഫും യുഡിഎഫും ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു