കേരളം

5037 പേർക്ക് ഇന്ന് കോവിഡ് മുക്തി; ഏറ്റവും കൂടുതൽ പേർക്ക് രോ​ഗം സ്ഥിരീകരിച്ചത് കോഴിക്കോട്; കണക്കുകൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട്. ജില്ലയിൽ 374 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. സംസ്ഥാനത്ത് മൊത്തം ഇന്ന് 2212 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 16 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 4105 ആയി.

കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂർ 141, കണ്ണൂർ 114, പത്തനംതിട്ട 97, കാസർക്കോട് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81 ആണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1987 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 362, ആലപ്പുഴ 263, എറണാകുളം 233, മലപ്പുറം 221, തിരുവനന്തപുരം 128, കൊല്ലം 153, കോട്ടയം 139, തൃശൂർ 136, കണ്ണൂർ 78, പത്തനംതിട്ട 89, കാസർക്കോട് 78, പാലക്കാട് 26, വയനാട് 44, ഇടുക്കി 37 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5037 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 247, കൊല്ലം 331, പത്തനംതിട്ട 488, ആലപ്പുഴ 531, കോട്ടയം 861, ഇടുക്കി 206, എറണാകുളം 389, തൃശൂർ 395, പാലക്കാട് 151, മലപ്പുറം 391, കോഴിക്കോട് 617, വയനാട് 142, കണ്ണൂർ 207, കാസർക്കോട് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 55,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,77,012 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ