കേരളം

'റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മനോവിഷമം കുറ്റബോധം കൊണ്ട്' ; മോശമായി പെരുമാറിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പിഎസ് സി ഉദ്യോഗാര്‍ത്ഥികളോട് താന്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മനോവിഷമം കുറ്റബോധം കൊണ്ടാണ്. ഉദ്യോഗാര്‍ത്ഥികള്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളായി മാറി. സമരക്കാരുടെ സങ്കടം രാഷ്ട്രീയക്കാരുടെ കരുവായതിന്റെ കുറ്റബോധം കൊണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ താന്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ഉദ്യോഗാര്‍ത്ഥികള്‍ തന്നെ വന്നു കണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ സര്‍ക്കാര്‍ ഇന്ന് പരിശോധിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും, എന്നാല്‍ കൂടിക്കാഴ്ചയ്ക്കിടെ മന്ത്രിയുടെ പ്രതികരണം വിഷമിപ്പിച്ചെന്നും സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. 10 വര്‍ഷത്തേക്ക് റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ നിങ്ങള്‍ക്ക് ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് മന്ത്രി ചോദിച്ചു. നിങ്ങള്‍ സര്‍ക്കാരിനെ നാണം കെടുത്തിയെന്നും മന്ത്രി പറഞ്ഞു. മന്ത്രി മോശമായാണ് പെരുമാറിയതെന്നും ഉദ്യോഗാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം