കേരളം

ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് സമാപനം ; രാഹുൽ​ഗാന്ധി പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും.  തിരുവനന്തപുരം ശംഖുമുഖത്ത് വൈകീട്ട് നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. സമാപന സമ്മേശനത്തിൽ യുഡിഎഫിലെ മുഴുവൻ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പ്രതിരോധത്തിലായ കോൺഗ്രസിനെ സംഘടനാപരമായി ഉണർത്തുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ യാത്ര. ജനുവരി 31ന് കാസർകോട് നിന്നാണ് യാത്ര തുടങ്ങിയത്. ഉദ്ഘാടനവേദിയിൽ ശബരിമല വിഷയം വീണ്ടും ഉന്നയിച്ച് ഉമ്മൻചാണ്ടി യാത്രയുടെ തുടക്കം തന്നെ ചർച്ചയാക്കി.

മലബാറിൽ ലീഗ് നേതാക്കളുടെ ഉൾപ്പടെ വലിയ പിന്തുണ യാത്രക്ക് കിട്ടി. പൗരത്വപ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും ചർച്ചയായി. പാലായിലെ വേദിയിൽ വച്ച് മാണി സി കാപ്പൻ ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തി. സിനിമാതാരങ്ങളായ ധർമ്മജൻ ബോൾ​ഗാട്ടിയും രമേഷ് പിഷാരടിയും ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രാ വേദിയിൽ എത്തിയത് വാർത്തയായി.

ആഴക്കടൽ മത്സ്യബന്ധനം അമേരിക്കൻ കമ്പനിക്ക് നൽകുന്നുവെന്ന ചെന്നിത്തലയുടെ ആരോപണം സർക്കാരിനെ പ്രതിരോധത്തിലാക്കിയാണ് യാത്ര അവസാനിക്കുന്നത്. യാത്ര അവസാനിക്കുന്നതോടെ കോൺ​ഗ്രസും യുഡിഎഫും സീറ്റ്, സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടക്കും. ഇതിന്റെ ഭാ​ഗമായി ചേരുന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലും രാഹുൽ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ