കേരളം

ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. 
വയലാര്‍ ആശാരിപ്പറമ്പ് സ്വദേശിയായ നന്ദു എന്നുവിളിക്കുന്ന രാഹുല്‍ കൃഷ്ണയാണ് മരിച്ചത്. 26 വയസായിരുന്നു. 

ഇന്നലെയുണ്ടായ വാക്കുതര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ഇന്ന് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. 

എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇന്നലെ ഒരു ബക്കറ്റ് പിരിവ് നടത്തിയിരുന്നു. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. തുടര്‍ന്നുണ്ടായ തര്‍ക്കം ഇന്നലെ തന്നെ പരിഹരിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇരുവിഭാഗങ്ങളും നടത്തിയ പ്രകടനം അക്രമാസക്തമാകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൈയറ്റതായും റിപ്പോര്‍്ട്ടുണ്ട്. ഇയാളെ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍