കേരളം

'ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം'- വിജയ യാത്രയിൽ പങ്കാളിയായി ഇ ശ്രീധരൻ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മെട്രോ മാൻ ഇ ശ്രീധരൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ വേദിയിലെത്തി. മലപ്പുറം ചങ്ങരംകുളത്തെ വേദിയിലാണ് ഇ ശ്രീധരൻ പങ്കെടുത്തത്. 

ബിജെപിയിൽ അം​ഗത്വമെടുത്ത ശേഷം ഇതാദ്യമായാണ് അദ്ദേഹം പാർട്ടിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. വേദിയിൽ വച്ച് അദ്ദേഹത്തിന് ബിജെപി അം​ഗത്വം ഔദ്യോ​ഗികമായി നൽകി. കെ സുരേന്ദ്രൻ ഹാരമണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. 

പാർട്ടി പ്രവേശനം ജീവിതത്തിലെ പുതിയ അധ്യായമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 18 മാസം കൊണ്ട് കഴിക്കേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീർത്തതോടെ തൻ്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായി അദ്ദേഹം പറഞ്ഞു. 67 വർഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാൻ ബിജെപി തന്നെ വേണം എന്നതുകൊണ്ടാണ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടി അധ്യക്ഷന് നന്ദി പറയുന്നതായും ഇ.ശ്രീധരൻ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍