കേരളം

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിരോധിച്ചു; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേരള ഗെയിമിങ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെക്കൂടി നിയമവിരുദ്ധ ഗെയിമുകളില്‍ ഉള്‍പ്പെടുത്തി. 

1960ലെ കേരള ഗെയിമിങ് ആക്ടില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്,ഓണ്‍ലൈന്‍ ബെറ്റിങ് എന്നിവകൂടി ഉള്‍പ്പെടുത്തി ഉചിതമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. 

ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമം വേണമെന്നാവശ്യപ്പെട്ട് ചച്ചിത്ര സംവിധായകന്‍ പോളി വടക്കന്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ആളുകള്‍ക്ക് വന്‍തോതില്‍ പണം നഷ്ടപ്പെടുകയും  ആത്മഹത്യ നടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതിയില്‍ ഇതുമായി ബന്ധപ്പട്ട പരാതിയെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി