കേരളം

വയനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; ഡിസിസി സെക്രട്ടറി രാജിവെച്ചു ; എല്‍ജെഡിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ : നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ വയനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വയനാട് ഡിസിസി സെക്രട്ടറി പി കെ അനില്‍കുമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അദ്ദേഹം എല്‍ജെഡിയില്‍ ചേരുമെന്നാണ് സൂചന. 

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുകയാണ്. രണ്ടു വര്‍ഷമായുള്ള അവഗണന ഇനി സഹിക്കാനാവില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. പ്രാദേശിക വികാരം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ലെന്നും അനില്‍കുമാര്‍ ആരോപിച്ചു. 

കല്‍പ്പറ്റ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്നു അനില്‍കുമാര്‍. ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. എല്‍ജെഡിയിലെത്തുന്ന അനില്‍കുമാര്‍ കല്‍പ്പറ്റയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആയോക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത