കേരളം

പെപ്പർ സ്പ്രെ അടിച്ച് ക്രൂര മർദ്ദനം, ബൈക്കും പണവും കവർന്നു; കൊച്ചിയിൽ യുവാക്കളെ ആക്രമിച്ചത് ട്രാൻസ്ജൻഡറടങ്ങുന്ന സംഘം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവാക്കളെ ക്രൂരമായി മർദ്ദിച്ചു വീഴ്ത്തി ബൈക്കും പണമടങ്ങിയ പേഴ്സും മൊബൈലുമായി നാലം​ഗ സംഘം കടന്നു. മുഖത്ത് പെപ്പർ സ്പ്രെ അടിച്ചശേഷമായിരുന്നു ആക്രമണം. ട്രാൻസ്ജൻഡറടങ്ങുന്ന നാലം​ഗ സംഘമാണ് ആക്രമണം നടത്തിയത്. കലൂർ റിസർവ് ബാങ്കിന് സമീപം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വേങ്ങര സ്വദേശികളായ മുഹമ്മദ് അസ്ലം, അബ്ദുൾ നാസർ എന്നിവരാണ് മർദനത്തിന് ഇരയായത്.

കൊച്ചിയിൽ ഓൺലൈൻ ഫുഡ് വിതരണ കമ്പനിയിലെ ജീവനക്കാരനാണ് അസ്ലം. ഇയാളുടെ സുഹൃത്താണ് അബ്ദുൾ നാസർ. സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങുന്നതിനാണ് ഇരുവരും കൊച്ചിയിൽ എത്തിയത്. ഒരുമിച്ചു ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റോഡരികിൽ ട്രാൻസ്ജെൻഡറെ കണ്ട് ഇവർ വാഹനം നിർത്തി. സംസാരിക്കുന്നതിനിടെ മൂന്നു പേർ എത്തി പെപ്പർ സ്പ്രേ അടിക്കുകയും യുവാക്കളെ മർദ്ദിച്ച് വീഴ്ത്തി ഡ്യൂക്ക് ബൈക്കും ഫോണും പഴ്സും കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. 

റിസർവ് ബാങ്കിന്റെ സിസിടിവി കാമറയിൽ ആക്രമിസംഘങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ബാങ്ക് അവധിയായതിനാൽ സിസിടിവി ദൃശ്യങ്ങൾ നാളെ മാത്രമേ പരിശോധിക്കാനാകൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു