കേരളം

അബ്ദുള്‍ നാസര്‍ മദനിയ്ക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ഇന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. മൂത്രനാളിയില്‍ തടസ്സമുണ്ടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇതിനായി മദനിയെ ബംഗലൂരുവിലെ സഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദനിക്ക് ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയരുകയും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മൂന്നുമാസമായി ചികില്‍സയിലാണ്. രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. 

ബംഗലൂരു സ്‌ഫോടനക്കേസിലെ 31-ാം പ്രതിയായ മദനിയെ 2010 ഓഗസ്റ്റ് 17 നാണ് കരുനാഗപ്പള്ളിയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. പ്രമേഹ ചികില്‍സയ്ക്കായി 2014 ജൂലൈ 14 ന് സുപ്രീംകോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം