കേരളം

കോവിഡ് ഫലം ഇനി 30 മിനുട്ടിനുള്ളില്‍, ആര്‍ടി ലാംപ് പരിശോധന; നിരക്ക് 1150 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ആര്‍ടിപിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തില്‍ ഇനി കോവിഡ് പരിസോധനാ റിസള്‍ട്ട് അറിയാം. നൂതന സാങ്കേതിക വിദ്യയായ ആര്‍ടി ലാംപ് ( റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റൈസ് ലൂപ് മീഡിയേറ്റഡ് ഐസോതെര്‍മല്‍ ആംപ്ലിഫിക്കേഷന്‍) വഴിയുള്ള കോവിഡ് പരിശോധനയ്ക്ക് സംസ്ഥാനത്ത് സംവിധാനമായി. 

പരിശോധനയ്ക്കുള്ള നിരക്ക് 1150 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചു. ആര്‍ടി ലാംപ് പരിശോധന വഴി 30 മിനുട്ടിനുള്ളില്‍ ഫലം ലഭ്യമാകും. വിദേശ രാജ്യങ്ങളില്‍ ആര്‍ടി ലാംപ് സംവിധാനം നേരത്തെ ഉപയോഗിക്കുന്നതാണെങ്കിലും ഇന്ത്യയില്‍ പുതിയതാണ്. 

ആര്‍ടിപിസിആര്‍ പോലെ വിലയേറിയ ഉപകരണങ്ങളും ഈ സാങ്കേതിക വിദ്യയില്‍ ആവശ്യമില്ല. ഇന്ത്യയില്‍ ആര്‍ടി ലാംപ് പരിശോധനയ്ക്ക് ഐസിഎംആര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്