കേരളം

നടുറോ‍ഡിൽ അഞ്ച് വയസുകാരന് ബുള്ളറ്റ് ഓടിക്കാൻ പരിശീലനം; അച്ഛന്റെ ലൈസൻസ് പോയി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അഞ്ച് വയസുള്ള കുട്ടിയെ ബൈക്ക് ഡ്രൈവിങ്​ പരിശീലനം നടത്തിയ രക്ഷിതാവി​ന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡിസംബർ 31ന് രാവിലെ മണ്ണാർക്കാട്​- പെരിന്തൽമണ്ണ റൂട്ടിൽ കാപ്പ്​ മുതൽ തേലക്കാട്​ വരെ ചെറിയ കുട്ടിയെ ബൈക്ക് ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യം സഹിതം നൽകിയ പരാതിയെ തുടർന്നാണ്​ നടപടി.

തേലക്കാട് സ്വദേശി അബ്​ദുൽ മജീദി​ൻെറ​ ഡ്രൈവിങ്​ ലൈസൻസാണ്​ ഒരു വർഷത്തേക്ക് പെരിന്തൽമണ്ണ ജോയൻറ് ആർടിഒ സിയു മുജീബ് സസ്​പെൻഡ്​ ചെയ്​തത്​. പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് വർഗീസിന്​ കിട്ടിയ പരാതിയിൽ ജോയൻറ്​ ആർടിഒയുടെ നിർദേശ പ്രകാരം വീഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് നടപടി.

വാഹനം ഓടിച്ചത് തേലക്കാട് സ്വദേശി അബ്​ദുൽ മജീദാണെന്നും ഉപയോഗിച്ച വാഹനം ബുള്ളറ്റാണെന്നും കണ്ടെത്തി. ഡ്രൈവർക്കെതിരെ നടപടി എടുക്കണമെന്നും ശുപാർശ സമർപ്പിച്ചു. ഇതുപ്രകാരം അബ്​ദുൽ മജീദിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കൂടെ ഉണ്ടായിരുന്നത് മകനാണെന്ന്​ സമ്മതിച്ചതിനെ തുടർന്ന്​ ലൈസൻസ്​ റദ്ദാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു