കേരളം

ഓണ്‍ലൈന്‍ റമ്മിയില്‍ കമ്പം മൂത്തു, 21 ലക്ഷം നഷ്ടമായി ; മനംനൊന്ത് യുവാവ് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് ആണ് മരിച്ചത്. 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ( ഡിസംബര്‍ 31) യുവാവിനെ വീടിന് സമീപത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി ഇയാള്‍ റമ്മി കളിച്ചിരുന്നതായാണ് സൂചന.

ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനായിരുന്നു വിനീത്. റമ്മി കളിയെത്തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയാണ് വിനീതിന് കടബാധ്യത വന്നത്. ലോക്ഡൗണ്‍ കാലത്തായിരുന്നു റമ്മി കളി അധികവും. കടബാധ്യത വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് കുറച്ച് പണം വീട്ടുകാര്‍ വീട്ടിയിരുന്നു.

സംഭവത്തില്‍ മനംനൊന്ത് വിനീത് വീട്ടില്‍ നിന്നും ഒളിച്ചോടിയിരുന്നു. കോട്ടയത്തു നിന്നാണ് യുവാവിനെ കണ്ടെത്തുന്നത്. വീട്ടില്‍ തിരിച്ചെത്തിയശേഷം വിനീത് വിഷാദത്തിന് അടിമയായിരുന്നു എന്നാണ് വീട്ടുകാര്‍ സൂചിപ്പിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി