കേരളം

സ്‌കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി; വസ്ത്രങ്ങള്‍ വലിച്ചുകീറി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച കേസില്‍ 48കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടുശേരി പൊന്നാടത്ത് വീട്ടില്‍ സിഫ്‌സിയെയാണ് അങ്കമാലി പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാവിലെ 11ന് അങ്കമാലി ടിബി ജംക്ഷനിലായിരുന്നു സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തിയും കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിച്ചുമായിരുന്നു ഇരുപതുകാരിയെ സിഫ്‌സി ഉപദ്രവിച്ചത്. അസഭ്യം പറഞ്ഞ് യാത്രക്കാരിയുടെ വസ്ത്രങ്ങളും വലിച്ചുകീറി. ഇവരെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. പൊലീസ് സ്റ്റേഷനിലെത്തിയ ഇവര്‍ സ്വന്തം വസ്ത്രങ്ങള്‍ വലിച്ചുകീറി ബഹളംവച്ചു. പിന്നീട് വനിത പൊലീസ് അടക്കം ഇടപെട്ടാണ് ഇവരെ ശാന്തയാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു