കേരളം

വിയ്യൂര്‍ ജയിലില്‍ വനിതാ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: വിയ്യൂര്‍ വനിതാ ജയിലില്‍ ശിക്ഷാതടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു. എന്‍ഐഎ കോടതി ശിക്ഷിച്ച യുഎപിഎ കേസിലെ തടവുകാരി ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. 

കൈഞരമ്പ് മുറിച്ച് ആദ്യം ആത്മഹത്യക്ക് ശ്രമിച്ച  യുവതി പിന്നീട് തുണി കഴുകാന്‍ ഉപയോഗിക്കുന്ന രാസദ്രാവകം കുടിക്കുകയായിരുന്നു. കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തീവ്രവാദ സ്വഭാവമുള്ളതായി കണ്ടെത്തി എന്‍ഐഎ ഏറ്റെടുത്ത കേസില്‍ ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ച തടവുകാരിയാണ് ഇവര്‍.  2018 മാര്‍ച്ചിലാണ് ഇവരെ വിയ്യൂരിലെത്തിച്ചത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം