കേരളം

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ്‌ സെക്രട്ടറി നാളെ ഹാജരാകണം; നോട്ടീസ് നല്‍കി കസ്റ്റംസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ്പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കി. നാളെ കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് നടപടി.

ഡോളര്‍ക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനും തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍വെച്ച് ഡോളര്‍ അടങ്ങിയ ബാഗ് വിദേശത്തേക്ക് അയക്കാന്‍ കൈമാറി എന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു.ഈ ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നല്‍കാനായിരുന്നു സ്പീക്കര്‍ നിര്‍ദ്ദേശിച്ചതെന്നും അതനുസരിച്ച് ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ നല്‍കി എന്നുമായിരുന്നു സ്വപ്‌നയും സരിത്തും നല്‍കിയ മൊഴി. ഇതിന് പിന്നാലെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശിച്ചത്.


കെ അയ്യപ്പനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയതായി ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു ഇന്നലെ സ്പീക്കറുടെ ഓഫീസ് അറിയിച്ചത്. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. എന്നാല്‍ ഫോണിലൂടെ വിവരങ്ങള്‍ തിരക്കിയിരുന്നുവെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി