കേരളം

യുഎഇയില്‍ മലയാളിക്ക് ജാക്ക്‌പോട്ട്; അടിച്ചത് 39 കോടി രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുഎഇയില്‍ നടന്ന പ്രതിമാസ ലോട്ടറി നറുക്കെടുപ്പില്‍ ജാക്ക്‌പോട്ട് സമ്മാനത്തിന് അര്‍ഹനായി മലയാളി. 28കാരനായ അബ്ദുസലാം എന്‍ വി ആണ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. 39 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. 323601 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

കോഴിക്കോട് സ്വദേശിയായ അബ്ദുസലാം മസ്‌ക്കറ്റില്‍ കട നടത്തുകയാണ്. ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിലാണ് അബ്ദുസലാമിനെ തേടി ഭാഗ്യം എത്തിയത്. സംഘാടകര്‍ വിളിച്ചറിയിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. മക്കളുടെ ഭാവിക്കായി പണം നീക്കിവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. സമ്മാനത്തുക ടിക്കറ്റ് എടുക്കാന്‍ ഒപ്പം ചേര്‍ന്ന സുഹൃത്തുക്കള്‍ക്കൊപ്പം വീതിച്ചെടുക്കാനാണ് അബ്ദുസലാമിന്റെ തീരുമാനം.

ഒന്നാം സ്ഥാനത്തിന് പുറമെ നറുക്കെടുപ്പിലെ രണ്ടും ആറും ഏഴും സ്ഥാനക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഐയര്‍ലന്‍ഡ് സ്വദേശികള്‍ക്കും നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്