കേരളം

എന്‍സിപി മാത്രമല്ല കൂടുതല്‍ പാര്‍ട്ടികള്‍ യുഡിഎഫില്‍ എത്തുമെന്ന് കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍സിപി മാത്രമല്ല യുഡിഎഫില്‍ കൂടുതല്‍ പാര്‍ട്ടികള്‍ എത്തുമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിന് ലീഗ് ഒരുങ്ങുകയാണെന്നും കൂടുതല്‍ സീറ്റ് ചോദിക്കുന്നത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ കാര്യങ്ങള്‍ നല്ല രീതിയിലാണ് പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറ്ഞ്ഞു. 

ഇടതുപക്ഷവും ബിജെപിയും ഭിന്നിപ്പിച്ചു ഭരിക്കാനാണ് ശ്രമിക്കുന്നത്. അത് യുഡിഎഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. സമുദായങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടുപോകാനാണ് അവരുടെ ശ്രമം. ഒരിക്കലും ഭിന്നിപ്പിനെ പ്രോത്സാഹിപ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തിരുവനന്തപുരത്തുവന്നു നടത്തുന്ന ചര്‍ച്ച ആരോഗ്യകരമായ നിലയിലാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മുസ്ലീം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടെതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന്റെ നിയമസഭാ സീറ്റുകള്‍ വീതംവെക്കുമ്പോള്‍ മുസ്ലിംലീഗിനും നല്‍കണം. എല്‍ജെഡി, കേരളാ കോണ്‍ഗ്രസ് സീറ്റുകള്‍ പങ്കിടുമ്പോള്‍ സീറ്റുകള്‍ വേണമെന്നാണ്  ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് തെറ്റല്ലെന്നും മുരളീധരന്‍ പറഞ്ഞു. 

നാല്തവണയില്‍ കൂടുതല്‍ ജയിച്ചവര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും മുരളി പറഞ്ഞു. സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കണം. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും മുരളി മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി