കേരളം

പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികള്‍, പ്രഭവകേന്ദ്രങ്ങളിലെ മുഴുവന്‍ പക്ഷികളെയും കൊല്ലും; വൈറസിന് ജനിതകമാറ്റം സംഭവിച്ചാല്‍ മനുഷ്യരിലേക്ക് പകരാം; ജാഗ്രത വേണമെന്ന് മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷികളില്‍ സ്ഥിരീകരിച്ച പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികളെന്ന് വനംമന്ത്രി കെ രാജു. പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ് മനുഷ്യരിലേക്ക് പകര്‍ന്ന ചരിത്രമില്ല. എന്നാല്‍ ജനിതക മാറ്റം സംഭവിച്ചാല്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കെ രാജു മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ നാലു പ്രദേശങ്ങളും കോട്ടയത്തെ നീണ്ടൂരുമാണ് രോഗത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍. ഈ പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് നേതൃത്വം വഹിക്കാന്‍ 19 ദ്രുത പ്രതികരണ സേനയ്ക്ക് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു.

നിലവില്‍ ആലപ്പുഴയില്‍ മാത്രം 61,513 പക്ഷികളാണ് ചത്തത്. ഇതില്‍ 37,656 എണ്ണത്തെ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നശിപ്പിക്കുകയായിരുന്നു.  കോട്ടയത്ത് 7729 പക്ഷികളാണ് രോഗത്തിന് ഇരയായത്. പക്ഷികളെ മറവ് ചെയ്യുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രോഗപ്രഭവ കേന്ദ്രങ്ങളില്‍ 400 വീടുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. നാലുപേര്‍ക്ക് പനി ഉള്ളതായി കണ്ടെത്തി. എന്നാല്‍ ഇതിന് പക്ഷിപ്പനിയുമായി ബന്ധമില്ല. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി