കേരളം

ഉദ്ഘാടനത്തിന് മുന്‍പെ വൈറ്റില മേല്‍പ്പാലം തുറന്നകേസ്; വി ഫോര്‍ നേതാവ് നിപുണ്‍ ചെറിയാന്‌ ജാമ്യമില്ല

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഉദ്ഘാടനത്തിനു മുമ്പേ വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്തെന്ന കേസില്‍ വിഫോര്‍ കൊച്ചി ക്യാമ്പയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന് ജാമ്യമില്ല. അറസ്റ്റിലായ മറ്റു മൂന്ന് പേര്‍ക്ക്‌ എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചു. നിപുണിന്റെ ജാമ്യാപേക്ഷ അടുത്ത ദിവസം വീണ്ടം പരിഗണിക്കും. 

വി 4 കൊച്ചി പ്രവര്‍ത്തകരായ ആഞ്ചലോസ്, റാഫേല്‍, പ്രവര്‍ത്തകന്‍ സൂരജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. രണ്ടു പേരുടെ ആള്‍ജാമ്യവും ഒരാള്‍ക്ക് 25,000 രൂപ വീതം കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ ഷക്കീര്‍ അലി, ആന്റണി ആല്‍വിന്‍, സാജന്‍ അസീസ് എന്നിവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

ചൊവ്വാഴ്ച രാത്രിയാണ് നിര്‍മാണം പൂര്‍ത്തിയായ വൈറ്റില മേല്‍പ്പാലത്തിന്റെ ഒരു ഭാഗത്തെ ബാരിക്കേഡുകള്‍ തകര്‍ത്ത് വാഹനങ്ങള്‍ കടത്തിവിട്ടത്. തുടര്‍ന്ന്, സംഭവത്തിനു പിന്നില്‍ വി 4 കൊച്ചിയാണെന്ന് ആരോപിച്ച് നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 31ന് വി 4 കൊച്ചി പാലത്തിലേക്ക് പദയാത്ര നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍