കേരളം

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയിരങ്ങള്‍, പൊലീസ് ഇടപെട്ടു; സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് കോവിഡ് മാനദണ്ഡം ലംഘിച്ച് സ്‌പോട്ട് അഡ്മിഷന്‍.  ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് തടിച്ചുകൂടിയത്. സംഭവം വിവാദമായതോടെ പൊലീസ് ഇടപെട്ട് സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവെപ്പിച്ചു.

 മുഴുവന്‍ ഡിഗ്രി കോഴ്‌സുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് ഒറ്റദിവസം പ്രവേശനം വച്ചതാണ് ആള്‍ക്കൂട്ടത്തിന് കാരണം. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. 

ബി.എ, ബിഎസ്‌സി, ബികോം കോഴ്‌സുകളിലേക്ക് തിരുവനന്തപുരം ജില്ലയിലെ കോളജുകള്‍ തിരഞ്ഞെടുത്ത മുഴുവന്‍ പേരോടും രാവിലെ തന്നെ എത്തിച്ചേരാനാണ് നിര്‍ദേശം നല്‍കിയത്. ഇരിക്കാന്‍ പോലും സൗകര്യം ഒരുക്കാതെയാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികളേയും രക്ഷിതാക്കേളേയും വിളിച്ചുവരുത്തിയത്. സൗകര്യങ്ങളില്ലാതായതോടെ വന്നവര്‍ സാമൂഹിക അകലവും മറന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി