കേരളം

ചോദ്യം ചെയ്തത് 9. 15 മണിക്കൂര്‍; സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മൊഴിയെടുത്ത് വിട്ടയച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് സ്പിക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഒന്‍പത് മണിക്കൂറലധികമാണ് കസ്റ്റംസ് അയ്യപ്പനെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ കസ്റ്റംസിന്റെ നിര്‍ദേശമനുസരിച്ച് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. 

കസ്റ്റംസ് മൂന്നാമത് നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പന്‍ ചോദ്യംചെയ്യലിനായി ഹാജരായത്. ആദ്യ തവണ വാട്‌സ് ആപ്പ് വഴി അയക്കുകയും അയ്യപ്പനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയുമാണ് കസ്റ്റംസ് ചെയ്തത്. എന്നാല്‍ നോട്ടീസ് ലഭിച്ചില്ല എന്നാണ് ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിന് കെ അയ്യപ്പന്‍ മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് നോട്ടീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ സഭാസമ്മേളനത്തിന്റെ തിരക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ അയ്യപ്പന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

ഇതേത്തുടര്‍ന്ന് അയ്യപ്പന്റെ വീട്ടിലേക്കാണ് മൂന്നാം തവണ കസ്റ്റംസ് കത്തയച്ചത്. അയ്യപ്പന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുന്നത് വിവാദമായിരുന്നു. ഇതിനിടെ സ്പീക്കറുടെ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ പ്രത്യേക അനുമതി വേണമെന്ന് ആവസ്യപ്പെട്ട് നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്തു നല്‍കുകയും ചെയ്തിരുന്നു, എന്നാല്‍ സ്റ്റാഫ് അം?ഗമായ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ