കേരളം

കടയ്ക്കാവൂര്‍ പോക്‌സോ കേസ്; ഭര്‍ത്താവിനും രണ്ടാം ഭാര്യയ്ക്കുമെതിരെ ഡിജിപിക്ക് പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പതിമൂന്നുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോക്‌സോ കേസ് ചുമത്തി ജയിലില്‍ അടച്ച സംഭവത്തില്‍ ഡിജപിക്ക് പരാതി. യുവതിയുടെ ബന്ധുക്കളാണ് പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്ക് ഭര്‍ത്താവിനും രണ്ടാം ഭാര്യയ്ക്കും പൊലീസിനുമെതിരെ പരാതി നല്‍കിയത്. അതേസമയം യുവതിയുടെ ജാമ്യത്തിനായി കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും. 

കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി ഇന്ന് തള്ളിയിരുന്നു. അമ്മയ്‌ക്കെതിരായ മൊഴിയുള്ള ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കേസില്‍ പ്രതിയായ സ്ത്രീ ജാമ്യാപേക്ഷ നല്‍കിയത്. 

അതേസമയം, കേസില്‍ ശിശുക്ഷേമ സമിതിയുടെ വാദങ്ങള്‍ പൊളിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നു.  എഫ്.ഐ.ആറില്‍ സംഭവത്തെ കുറിച്ച് ആദ്യവിവരം നല്‍കിയ ആള്‍ സിഡബ്ല്യസി. അധ്യക്ഷയാണെന്ന് രേഖപ്പെടുത്തിയത് തെറ്റെന്നായിരുന്നു ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദ കഴിഞ്ഞ ദിവസം പറഞ്ഞത്. മാത്രവുമല്ല, പൊലീസാണ് ആദ്യ വിവരം നല്‍കിയതെന്നും പറഞ്ഞു. 

എന്നാല്‍ അമ്മയില്‍നിന്ന് ലൈംഗിക പീഡനമുണ്ടായി എന്ന പരാതിയില്‍ കുട്ടി ഉറച്ചു നില്‍ക്കുന്നുവെന്ന് പോലീസിനു സി.ഡബ്ല്യു.സി. നല്‍കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. അമ്മ പ്രതിയായ പോക്‌സോ കേസ് വിവാദമായതോടെ പൊലീസിനു നേരെ തിരിഞ്ഞ ബാലക്ഷേമ സമിതി വാദങ്ങളെ തള്ളുന്നതാണ് പുറത്തു വരുന്ന വിവരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം