കേരളം

എറണാകുളത്ത് കോവിഡ് രൂക്ഷം, ഇന്നും 800ലേറെ രോ​ഗികൾ; ജില്ലതിരിച്ചുള്ള കണക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5507 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ ഇന്നും കൂടുതൽ രോ​ഗികൾ ഏറണാകുളം ജില്ലയിലാണ്. 813 പേർക്കാണ് ജില്ലയിൽ ഇന്ന് രോ​ഗബാധ സ്ഥിരീകരിച്ചത്. കോട്ടയ്ത്ത് 709 പേർ  വൈറസ് ബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് 566 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 

കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂർ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂർ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസർഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4952 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 433 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  യുകെയിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4270 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,556 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,51,659 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,99,519 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത