കേരളം

ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മഹാകവി ഉള്ളൂര്‍ സ്മാരക സാഹിത്യ അവാര്‍ഡ് ഡോ.സുനില്‍ പി ഇളയിടത്തിന്. മഹാഭാരതം സാംസ്‌ക്കാരിക ചരിത്രം എന്ന പുസ്തകത്തിനാണ് പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ചേര്‍ന്ന അവാര്‍ഡ്. 

ഡോ.എം.എസിദ്ധിക്, സി.അശോകന്‍, വി.എസ്ബിന്ദു എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. മഹാഭാരതത്തെക്കുറിച്ച് നാളിതുവരെ ഉണ്ടായിട്ടുള്ള വ്യാഖ്യാന വിമര്‍ശനങ്ങളേയും പഠനങ്ങളേയും പരിശോധിച്ചു കൊണ്ടു സാംസ്‌ക്കാരിക ചരിത്രത്തിന്റെ കാഴ്ച്ചപ്പാടില്‍ നിന്നു കൊണ്ട് അപഗ്രഥിക്കുന്ന മികച്ച ഗ്രന്ഥമാണിതെന്നു ജൂറി അഭിപ്രായപ്പെട്ടു. 

മഹാകവി ഉള്ളരിന്റെ പിംഗള എന്ന കൃതിയെക്കുറിച്ചു നടത്തിയ പഠനത്തിനു ഡോ ജെസി നാരായണന്‍, ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. 2021 ഫെബ്രുവരി യില്‍ തിരുവനന്തപുരത്താണ് അവാര്‍ഡുദാനം. ഉള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് വര്‍ഷം തോറും മഹാകവി ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌ക്കാരം നല്‍കി വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി