കേരളം

വാക്‌സിന്‍ നിറച്ച വാഹനങ്ങളില്‍ പുഷ്പവൃഷ്ടിയുമായി ബിജെപി പ്രവര്‍ത്തകര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വാക്‌സിനുമായി സഞ്ചരിച്ച് വാഹനങ്ങളില്‍ പുഷ്പവൃഷ്ടി നടത്തി ബിജെപി പ്രവര്‍ത്തകര്‍. തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്തുവച്ചായിരുന്നു പരിപാടി. ജില്ലാ പ്രസിഡന്റ് വിവി രാജേഷ് നേതൃത്വം നല്‍കി. വൈകിട്ട് ആറുമണിയോടെയാണ് വാക്‌സീനുമായി വിമാനം തിരുവനന്തപുരത്ത് എത്തിയത്.  1.34 ലക്ഷം ഡോസുകളാണ് തിരുവനന്തപുത്ത് എത്തിച്ചത്.

സംസ്ഥാനത്ത് വിതരണത്തിനുളള കോവിഡ് വാക്‌സീന്റെ ആദ്യബാച്ച് കൊച്ചിയിലും തിരുവനന്തപുരത്തുമായി എത്തിച്ചു. രാവിലെ  നെടുമ്പാശേരിയിലെത്തിയ വിമാനത്തില്‍ മൂന്നുലക്ഷം ഡോസ് വാക്‌സീനാണ്  എത്തിച്ചത്. ഇതില്‍ 15 പെട്ടി വാക്‌സീന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും 10 പെട്ടി കോഴിക്കോട്ട് മലാപ്പറമ്പ് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലും  എത്തിച്ചു.   

ഇതിനിടെ, രാജ്യത്തെ കോവിഡ് വാക്‌സീനേഷന്‍ ശനിയാഴ്ച്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റജിസ്‌ട്രേഷനും  കുത്തിവയ്പ്പ് നടപടികളും ഏകോപിപ്പിക്കാന്‍ തയ്യാറാക്കിയ കോവിന്‍ ആപ്പ് പ്രധാനമന്ത്രി പൊതുജനങ്ങള്‍ക്കായി പുറത്തിറക്കും. ഓണ്‍ലൈനായാണ് പരിപാടി. പ്രധാനമന്ത്രി കുത്തിവയ്പ്പ് സ്വീകരിക്കാന്‍ സാധ്യത വിരളമാണ്. ജനപ്രതിനിധികള്‍ക്ക് മുന്‍ഗണനയില്ലെന്നാണ് അദ്ദേഹം  നേരത്തെ അറിയിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വിപുലമായ വാക്‌സീനേഷനാണ് രാജ്യം ശനിയാഴ്ച്ച തുടക്കം കുറിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം