കേരളം

ലൈഫ് മിഷന്‍: സിബിഐ അന്വേഷണം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാമെന്ന  ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടിയന്തിരമായി കേള്‍ക്കണം എന്നാവശ്യപ്പെട്ട് നാളെ സുപ്രീം കോടതിക്ക് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കും. 

ലൈഫ് മിഷന്‍ സിഇഒ  യു വി ജോസാണ് ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ലൈഫ് മിഷനില്‍ എഫ്‌സിആര്‍എ  ലംഘനം ഉണ്ടായി എന്ന ഹൈക്കോടതി കണ്ടെത്തല്‍ തെറ്റാണ്. എഫ്‌സിആര്‍എ നിയമം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. നേരിട്ട് വിദേശ സംഭാവന സ്വീകരിച്ചില്ല എന്നത് ഹൈക്കോടതി പരിഗണിച്ചില്ല. അനില്‍ അക്കരയുടെ പരാതിയില്‍ ത്വരിത പരിശോധന നടത്താതെയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഹര്‍ജിയില്‍ കേരളം ആരോപിച്ചിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക അപേക്ഷ നാളെ കോടതിയില്‍ സമര്‍പ്പിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത