കേരളം

റെയില്‍ പാളത്തില്‍ എട്ടിടത്ത് കരിങ്കല്‍ ചീളുകള്‍; ഏറനാട് എക്‌സ്പ്രസ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക് 

സമകാലിക മലയാളം ഡെസ്ക്


ഫറോക്ക്: റെയിൽവേ പാളത്തിലെ കരിങ്കൽ ചീളുകൾ മൂലം ഉണ്ടാവുമായിരുന്ന ദുരന്തം ഒഴിഞ്ഞുപോയത് തലനാരിഴയ്ക്ക്.  കോഴിക്കോട് ഫറോക്കിന് സമീപം കുണ്ടായിതോട് ഭാഗത്തെ റെയിൽ പാളത്തിലാണ് എട്ടിടത്ത് കരിങ്കൽ ചീളുകൾ കണ്ടെത്തിയത്.  കല്ലുകൾ ശ്രദ്ധയിൽപെട്ടതോടെ ഏറനാട് എക്പ്രസിലെ എൻജിൻ ഡ്രൈവർ ട്രെയിൻ വേഗം കുറച്ചതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. 

ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടു മണിയോടെയാണ് സംഭവം. കുണ്ടായിത്തോട് റെയിൽവേ അടിപ്പാതയിൽ നിന്ന് മാറി പടിഞ്ഞാറ് ഭാഗത്താണ് രണ്ടാം പാളത്തിൽ കരിങ്കൽ ചീളുകൾ ​വെച്ചതായി കണ്ടെത്തിയത്.  ട്രാക്കിലെതന്നെ കരിങ്കൽ ചീളുകളാണ് ഇവ. രണ്ടാം ട്രാക്കിലൂടെ വരുകയായിരുന്ന ഏറനാട് എക്സ്പ്രസ് എൻജിൻ ഡ്രൈവറുടെ ശ്രദ്ധയിൽ കരിങ്കൽ ചീളുകൾ കണ്ടതോടെ തീവണ്ടിയുടെ വേഗം കുറച്ച് കല്ലുകൾക്ക് മുകളിലൂടെ കടന്നുപോയി.

വണ്ടിയിലെ ജീവനക്കാർ കോഴിക്കോട് റെയിൽവേ പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന്‌ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ കുട്ടികൾ കളിക്കു​മ്പോൾ ​വെച്ചതാവാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. വിശദമായി അന്വേഷിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍