കേരളം

വൈറ്റില പാലം തുറന്ന കേസ്; നിപുൺ ചെറിയാൻ ജയിൽ മോചിതനായി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വൈറ്റില മേൽപ്പാലം ഉദ്ഘാനത്തിന് മുൻപ് തുറന്നു കൊടുത്ത കേസിൽ അറസ്റ്റിലായ വി ഫോർ കൊച്ചി ക്യാമ്പയിൻ കൺട്രോളർ നിപുൺ ചെറിയാൻ ജയിൽ മോചിതനായി. കേസിൽ എറണാകുളം സെഷൻസ് കോടതി നിപുണിന് ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ് ജയിൽ മോചിതനായത്.

ആൾ ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവ​ദിച്ചത്. നിപുൺ എറണാകുളം ജില്ല വിട്ടു പോകരുതെന്നും ഉപാധിയുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇന്ന് ജയിൽ മോചിതനായത്.

ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുൻപ് തന്നെ പാലം തുറന്നതിനെ തുടർന്ന് കഴിഞ്ഞ അഞ്ചിന് അർധ രാത്രിയോടെയാണ് നിപുൺ അറസ്റ്റിലായത്. പാലം തുറന്നതിൽ തങ്ങൾക്ക് പങ്കില്ലെന്ന നിലപാടിലാണ് വി ഫോർ കൊച്ചി.

നിപുൺ ചെറിയാന് നേരത്തെ സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. നിപുണിനൊപ്പം അറസ്റ്റിലായ മറ്റുള്ളവർക്ക് ജാമ്യം അനുവദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?