കേരളം

നെയ്യാറ്റിന്‍കരയില്‍ ആന പാപ്പാനെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. നെയ്യാറ്റിന്‍കര ആയയില്‍ ആണ് സംഭവം നടന്നത്. രണ്ടാം പാപ്പാനായ വിഷ്ണു ആണ് മരിച്ചത്. 

ആയയില്‍ ക്ഷേത്ര വക ഗൗരിനന്ദന്‍ എന്ന ആനയാണ് ഇന്ന് വൈകിട്ടോടെ ഇടഞ്ഞത്. കൊല്ലം സ്വദേശിയാണ് മരിച്ച വിഷ്ണു. കുറേദിവസമായി മദപ്പാടിലായിരുന്ന ആനയെ ഇന്നാണ് പുറത്തിറക്കിയത്. വിഷ്ണുവിനെ ആന തുമ്പിക്കയ്യിലെടുത്ത് നിലത്തടിക്കുകയായിരുന്നു.

ആനയെ പിന്നീട് തളച്ചതായി സ്ഥലത്തെത്തിയ മാരായമുട്ടം പൊലീസ് അറിയിച്ചു. വിഷ്ണുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി