കേരളം

സിപിഎം ഗൃഹസമ്പര്‍ക്കം നാളെമുതല്‍; സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദര്‍ശിക്കുമെന്ന് വിജയരാഘവന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് സിപിഎം. നാളെമുതല്‍ ഗൃഹസന്ദര്‍ശന പരിപാടികള്‍ ആരംഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. 31വരെയാണ് ഗൃഹന്ദര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ തുടര്‍ ഭരണ സാധ്യത ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നും വിജയരാഘവന്‍ അവകാശപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദര്‍ശിക്കും. ജനങ്ങളില്‍ നിന്ന് കേള്‍ക്കുക, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ലക്ഷ്യം. ഭാവിയില്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുടെ ആശയങ്ങള്‍ സ്വരൂപിക്കുന്ന ആശയവിനിമയം സിപിഎം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

എല്‍ഡിഎഫ് നേതൃത്വത്തില്‍ ജാഥകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. ജാഥയുടെ തീയതിയും മറ്റു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളെ കുറിച്ചും ചര്‍ച്ച ചെയ്യാനായി 27ന് മുന്നണി യോഗം ചേരും. വടക്കന്‍ മേഖല, തെക്കന്‍ മേഖല എന്നിങ്ങനെ രണ്ട് ജാഥകളാണ് നടത്തുക. സിപിഎം,സിപിഐ സംസ്ഥാന സെക്രട്ടറിമായി ജാഥ നയിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി