കേരളം

'വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേള്‍ക്കാത്ത മുഖ്യമന്ത്രി;പാവാട ഒരു നല്ല സിനിമയാണ്'

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിയായ സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്. ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍ തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നിലപാട് സ്വീകരിച്ച് സര്‍ക്കാര്‍ പ്രതിരോധിച്ചത് ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിന്റെ പരിഹാസം.
 

സിദ്ദിഖിന്റെ പോസ്റ്റ് ഇങ്ങനെ

ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാന്‍ പാടില്ല. ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും.ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത് ലാലിന്റേയും  അച്ഛനമ്മമാര്‍ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി... വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേള്‍ക്കാത്ത മുഖ്യമന്ത്രി...പാവാട ഒരു നല്ല സിനിമയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ