കേരളം

മേപ്പാടിയിലെ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെ; സ്റ്റോപ്പ് മെമ്മോ നല്‍കിയെന്ന് മന്ത്രി; ഔട്ട് ഡോര്‍ സ്‌റ്റേകള്‍ക്ക് മാര്‍ഗരേഖ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മേപ്പാടിയിലെ സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. റെയിന്‍ ഫോറസ്റ്റ് എന്ന സ്ഥാപനത്തിന് മേപ്പാടി പഞ്ചായത്തിന്റെ ലൈസെന്‍സും ഉണ്ടായിരുന്നില്ല. സ്ഥാപനം സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്ത് ആദ്യമായി സാഹസിക ടൂറിസം ഗൈഡ് ലൈനും രജിസ്‌ട്രേഷനും ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ടെന്റ് ഉള്‍പ്പടെയുള്ള ഔട്ട്ഡോര്‍ സ്റ്റേകള്‍ക്കും ഗൈഡ് ലൈന്‍ ഉടന്‍ പുറത്തിറക്കും. ഇതിനായി അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് പുറമേ ഈ ഗൈഡ് ലൈന്‍ കൂടി ഇത്തരം ആക്റ്റിവിറ്റിക്ക് നിര്‍ബന്ധമാക്കും.-മന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി