കേരളം

പത്മ പുരസ്‌കാരം: ആറു മലയാളികള്‍ക്ക് അംഗീകാരം, പി ടി ഉഷയുടെ പരിശീലകന്‍ ഒ എം നമ്പ്യാര്‍ക്ക് പത്മശ്രീ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തില്‍ നിന്ന് ആറുപേര്‍ക്ക് അംഗീകാരം. പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍ ലഭിച്ചതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. ഗാനരചയിതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒ എം നമ്പ്യാര്‍( കായികം), ബാലന്‍ പുതേരി ( സാഹിത്യം), കെ കെ രാമചന്ദ്ര പുലവര്‍ (കല), ഡോ ധനഞ്ജയ് ദിവാകര്‍ ( മെഡിസിന്‍) എന്നിവരാണ് പത്മശ്രീ അവാര്‍ഡിന് അര്‍ഹരായത്. ഇതടക്കം 102 പേര്‍ക്കാണ് ഇത്തവണ പത്മശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചത്. കായിക താരമായിരുന്ന പി ടി ഉഷയുടെ പരിശീലകനായിരുന്നു ഒ എം നമ്പ്യാര്‍.

ചിത്ര ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് ഇത്തവണ പത്മഭൂഷണ്‍ അവാര്‍ഡ് ലഭിച്ചത്. മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് (മരണാനന്തരം), സുമിത്ര മഹാജന്‍, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാന്‍( മരണാനന്തരം) തുടങ്ങിയവരാണ് പത്മഭൂഷണ്‍ അവാര്‍ഡിന് അര്‍ഹരായ മറ്റുള്ളവര്‍.

എസ്പി ബാലസുബ്രഹ്മണ്യം ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചത്. മരണാനന്ത ബഹുമതിയായാണ് എസ്പിബിക്ക് പുരസ്‌കാരം. തെന്നിന്ത്യന്‍ ഗായകനായിരുന്ന എസ്പിബി തമിഴ് സിനിമ ഗാന ശാഖയിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതെങ്കിലും ഒരുപിടി നല്ല മലയാള സിനിമ ഗാനങ്ങള്‍ നല്‍കിയത് വഴി മലയാളിക്കും പ്രിയപ്പെട്ടവനാണ്. അതുകൊണ്ട് തന്നെ എസ്പിബിയുടെ പുരസ്‌കാരലബ്ധി കേരളത്തിനും അഭിമാനം പകരുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍