കേരളം

ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ല; പവാര്‍ കേരള നേതാക്കളുമായി ചര്‍ച്ചയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ എന്‍സിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ശരത് പവാര്‍ പറഞ്ഞതായി മാണി സി കാപ്പന്‍.  എന്‍സിപി നേതാവ് ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു 
അദ്ദഹം. 

എന്‍സിപി നേതൃയോഗം ഫെബ്രുവരി ഒന്നിന് ഡല്‍ഹിയില്‍ ചേരും. യോഗത്തില്‍ താനും, എകെ ശശീന്ദ്രനും, ടിപി പീതാംബരനും പങ്കെടുക്കും. 
പാലാ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പവാര്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡികെ രാജയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച നേതൃയോഗത്തിന് മുന്‍പുണ്ടാകുമെന്നും കാപ്പന്‍ പറഞ്ഞു. 

ശശീന്ദ്രന്റെ നേതൃത്വത്തില്‍ വിളിച്ച യോഗത്തെ പറ്റി താന്‍ പരാതിപ്പെട്ടിട്ടില്ലെന്നും സംസ്ഥാന നേതൃത്വം പരാതി നല്‍കിയതായും കാപ്പന്‍ പറഞ്ഞു. ഞങ്ങള്‍ യോഗം വിളിച്ചിട്ടില്ല. എന്നാല്‍ ശശീന്ദ്രന്റെ കൂടി താത്പര്യം ഉള്‍ക്കൊള്ളുന്ന രീതിയിലാവും യോഗം. പാലാ സീറ്റ് വിട്ടുനല്‍കണമെന്ന് സിപിഎമ്മിലെയോ സിപിഐയിലെയോ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി