കേരളം

കൊല്ലത്തും 'കളമശ്ശേരി മോഡല്‍' ആക്രമണം ; 13, 14 വയസ്സുള്ള കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കളമശ്ശേരി മോഡലില്‍ കൊല്ലത്തും കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനം. 13 ഉം 14 ഉം വയസ്സുള്ള കുട്ടികളെയാണ് കൂട്ടുകാര്‍ മര്‍ദ്ദിച്ചത്. കളിയാക്കിയത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം.

കരിക്കോട് സ്വദേശികളായ കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കരിങ്കല്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിച്ചതായി കുട്ടികള്‍ പറഞ്ഞു.  മര്‍ദ്ദിക്കുന്നവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. 

എട്ടാം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് ക്രൂരമര്‍ദ്ദമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മർദ്ദനമേറ്റ കുട്ടികളും മർദ്ദിച്ചവരും പ്രായപൂർത്തിയാകാത്തവരാണ്. അതിനാൽ ജുവനൈൽ ജസ്റ്റിസ് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു