കേരളം

ആകാശ സുന്ദരി, കോമളാംഗി; ആലപ്പുഴ ബൈപാസിനെക്കുറിച്ച് കവിതയുമായി മന്ത്രി ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ ആലപ്പുഴ ബൈപാസ് റോഡിനെക്കുറിച്ച് മന്ത്രി ജി സുധാകരന്റെ കവിത. എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടുന്ന ബൈപാസിനെ ആകാശ സുന്ദരി, കോമളാംഗി എന്നെല്ലാം അഭിസംബോധന ചെയ്യുന്ന കവിത സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. മന്ത്രി സുധാകരന്റെ 'കൊഞ്ചുകവിത' അടുത്തിടെ ഒട്ടേറെ ട്രോളുകള്‍ക്കു വിഷയമായിരന്നു.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ഇന്നലെയാണ് ബെപ്പാസ് നാടിന് സമര്‍പ്പിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ആദ്യ യാത്ര നടത്തി. പിന്നാലെ പൊതുജനങ്ങളുടെ വാഹനങ്ങളും ആലപ്പുഴ ബൈപ്പാസില്‍ പ്രവേശിച്ചു. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേയ്ക്കായുള്ള പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് ബൈപാസ് യാഥാര്‍ഥ്യമായതോടെ അന്ത്യമായത്. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ കേന്ദ്ര സഹമന്ത്രിമാരായ വി കെ സിങ്, വി മുരളീധരന്‍, മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്‍, എ എം ആരിഫ് എംഎംപി എന്നിവരും സന്നിഹിതരായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു