കേരളം

നാല് വർഷം മുമ്പ് ഭർത്താവിനൊപ്പം ബൈക്കിൽ പോകവെ അപകടം; പരിക്കേറ്റ അധ്യാപികയ്ക്ക് ഒരുകോടി പത്തുലക്ഷം രൂപ നഷ്ടപരിഹാരം 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരിയായ അധ്യാപികയ്ക്ക് ഒരുകോടി പത്തുലക്ഷം രൂപ നഷ്ടപരിഹാരം. ചങ്ങൻകുളങ്ങര വിവേകാനന്ദ എച്ച്എസ്എസ് അധ്യാപിക കരുനാഗപ്പള്ളി സ്വദേശി ഗീത വി ചെല്ലപ്പനാണു ചികിത്സ ചെലവും പലിശയുമടക്കം 1.1 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ് വന്നത്. കൊല്ലം മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി എസ് ജയകുമാർ ജോൺ ആണ് ഉത്തരവിട്ടത്. 

ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ 2017 മാർച്ചിലാണ് ​ഗീതയ്ക്ക് അപകടമുണ്ടായത്. വവ്വാക്കാവ് ആനന്ദ ജംക്‌ഷനിൽ വച്ച് ഗീതയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നിലെ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗീത ഏറെ നാൾ ചികിത്സയിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'