കേരളം

ബാങ്ക് ഉദ്യോഗസ്ഥ പ്രസവത്തെ തുടര്‍ന്ന് മരിച്ചു, ചികിത്സാപ്പിഴവെന്ന ആരോപണവുമായി കുടുംബം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ബാങ്ക് ഉദ്യോഗസ്ഥയായ യുവതി പ്രസവത്തെത്തുടർന്നു മരിച്ചതു ചികിത്സപ്പിഴവ് കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ. അസ്വാഭാവിക മരണത്തിനു കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. 

ചവറ പുതുക്കാട് വിപിൻ ഭവനത്തിൽ വിജയധരന്റെയും രമാദേവിയുടെയും മകളും കാനറ ബാങ്ക് പത്തനംതിട്ട ബ്രാഞ്ചിലെ ഉദ്യോഗസ്ഥയുമായ ആർ വിദ്യയാണ് (30) മരിച്ചത്. ഭർത്താവ് ഇലന്തൂർ നാരങ്ങാനം മുണ്ടപ്ലാവ് നിൽക്കുന്നതിൽ അവിൻ ആനന്ദ് അഗർത്തല ഒഎൻജിസിയിൽ എൻജിനീയറാണ്. 

പൂർണ ആരോഗ്യവതിയായിരുന്ന വിദ്യയെ 29നാണ് പ്രസവത്തിനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് ഉച്ചയോടെ ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തു. കുട്ടിയെ ബന്ധുക്കളെ കാണിച്ചെങ്കിലും വിദ്യയെ കാണിച്ചില്ല. വിദ്യയ്ക്ക് ശ്വാസതടസ്സമുണ്ടെന്നു മാത്രമാണ് ആദ്യം പറഞ്ഞത്. തുടർന്നു വിദ്യയ്ക്കു ഹൃദയാഘാതം ഉണ്ടായെന്ന് അറിയിച്ചു.

ഇതോടെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ ബന്ധുക്കൾ തീരുമാനിച്ചു. ഇതിനായുള്ള ക്രമീകരണം നടക്കുന്നതിനിടെ രാത്രി 8.30നു രണ്ടാമതും ഹൃദയാഘാതം ഉണ്ടായി വിദ്യ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. രണ്ടര വയസ്സുള്ള ആദ്രിക് അവിൻ മകനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി