കേരളം

ഡ്രൈവിങ്ങിനിടെ ബ്ലൂ ടൂത്ത് സംസാരം കുറ്റകരം തന്നെ : ഡിജിപി അനില്‍കാന്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വാഹനം ഓടിക്കുമ്പോള്‍ ബ്ലൂ ടൂത്ത് സംസാരം കുറ്റകരമാണെന്ന് ഡിജിപി അനില്‍കാന്ത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാന്‍ഡ് ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരം തന്നെയാണെന്ന് അനില്‍കാന്ത് പറഞ്ഞു. 

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. ഹാന്‍ഡ് ഫ്രീ ആയതുകൊണ്ടു മാത്രം ഇളവ് കിട്ടില്ല. ഫോണ്‍ കൈയില്‍പ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ബ്ലുടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നതിനും നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. 

സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കുമെന്നും ഡിജിപി വ്യക്തമാക്കി. സ്ത്രീ സുരക്ഷയില്‍ എന്‍ജിഒമാരുടെ സഹായം തേടും. സ്ത്രീധനം അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടിയെടുക്കും. പൊലീസിങ് നവീകരിക്കും. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുുള്ള കേസുകള്‍ പ്രത്യേക പരിഗണന നല്‍കി അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു