കേരളം

മദ്യത്തിന് നികുതി നല്‍കി, അതിനാല്‍ ടിക്കറ്റ് എടുക്കില്ലെന്ന് യാത്രക്കാരന്‍ ; ഇറക്കിവിട്ടതില്‍ പ്രകോപിതനായി കല്ലേറ് ; കണ്ടക്ടര്‍ക്ക് വായില്‍ 23 തുന്നല്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേര്‍ക്ക് മദ്യപന്റെ ആക്രമണം. കണ്ടക്ടര്‍ പാലാ സ്വദേശി സന്തോഷിന്റെ വായില്‍ 23 തുന്നലുണ്ട്. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. 

മദ്യത്തിന് നികുതി നല്‍കിയതിനാല്‍ ടിക്കറ്റ് എടുക്കില്ലെന്ന് മദ്യപന്‍ പറഞ്ഞു. ഇയാള്‍ പിടിവാശി തുടര്‍ന്നതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ബസില്‍ നിന്നും ഇറക്കി വിട്ടു. ഇതില്‍ പ്രകോപിതനായ മദ്യപന്‍ കണ്ടക്ടര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. 

കോഴിക്കോട് പാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ രാത്രിയിലാണ് അക്രമം നടന്നത്. മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് ഇയാള്‍ ബസ്സില്‍ കയറിയത്. താന്‍ മദ്യപിച്ചിട്ടുണ്ടെന്നും മദ്യത്തിന് വലിയ തുക ടാക്‌സ് നല്‍കിയതിനാല്‍ ടിക്കറ്റിന് പണം നല്‍കാനാകില്ലെന്നും ഇയാള്‍ പറയുകയായിരുന്നു. 

തുടര്‍ന്ന് പുത്തനത്താണിയില്‍ ഇയാളെ ഇറക്കിവിട്ടു. കല്ലേറിഞ്ഞ ഉടനെ തന്നെ ബസ് യാത്രക്കാരും ഡ്രൈവറും അടക്കം ഇയാളെ റോഡിലിറങ്ങി തിരഞ്ഞു. എന്നാല്‍ മദ്യപന്‍ ഇതിനിടെ അപ്രത്യക്ഷനായി. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു