കേരളം

കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് ഇപ്പോള്‍  അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 

കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫിസ് നിര്‍മാണത്തിലും സാമ്പത്തിക തിരിമറി നടത്തിയെന്നാണ് പരാതി.  ട്രസ്റ്റുമായി ബന്ധപ്പെട്ട് വലിയ തോതില്‍ പണപ്പിരിവ് നടത്തിയെന്നും ഇതില്‍ ക്രമക്കേടുകള്‍ ഉണ്ടായി എന്നും പരാതിയില്‍ പറയുന്നു. ഇതിനു പുറമേ കണ്ണൂര്‍ ഡിസിസി ഓഫിസ് നിര്‍മാണത്തിലും സാമ്പത്തിക തിരിമറി നടത്തിയെന്നു ഇതിലൂടെ അനധികൃത സ്വത്തുസമ്പാദനം ഉള്‍പ്പെടെ ഉണ്ടായെന്നുമാണ് പരാതിയിലുള്ളത്. സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്താനുള്ള ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്പിക്കു കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍