കേരളം

കാസര്‍കോട് 14കാരിയെ പീഡിപ്പിച്ചു; പ്രദേശവാസികളായ 3 പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് :  കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. 

ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായത്. ചെല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ നമ്പറിലേക്ക് ഒരു പൊതുപ്രവര്‍ത്തകന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

കുട്ടി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കടക്കാരനുള്‍പ്പടെയാണ് അറസ്റ്റിലായത്. ഇവര്‍ കുട്ടിയെ മറ്റിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായിപീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടിയുള്ളത്. എന്നാല്‍ അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി