കേരളം

കൂടെ നിര്‍ത്തിയിട്ടും മാണിയെ സിപിഎം അപമാനിക്കുന്നു; കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ തുടരണമോയെന്ന് ആലോചിക്കണം: വി ഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കെ എം മാണിയോട് കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ തുടരണമോ എന്ന് അവര്‍ ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭ കയ്യാങ്കളി കേസില്‍ കെ എം മാണി അഴിമതിക്കാരനായിരുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് (എം) ഘടകകക്ഷിയായ സര്‍ക്കാറിന്റെ അഭിഭാഷകനാണ് ഇന്ന് സുപ്രീം കോടതിയില്‍ കെ എം മാണി അഴിമതിക്കാരനാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന് കെ എം മാണിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ അവരൊരു രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ എം മാണി അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ അഴിമതിക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന മെഷീനുണ്ടെന്ന് പറഞ്ഞവരാണ് കേരളത്തിലെ സിപിഎം. ആ കെ.എം. മാണിയുടെ മകന്റെ പാര്‍ട്ടിയെ ചുവപ്പ് പരവതാനി വിരിച്ച് അവര്‍ മുന്നണിയിലേക്കെടുത്തു.

ഇതുവരെയുണ്ടായിരുന്ന രീതി സിപിഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ ആദര്‍ശത്തിന്റെ പുണ്യവാളന്‍മാരും പുറത്തുനില്‍ക്കുമ്പോള്‍ അഴിമതിക്കാരുമാക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കൂടെ നിര്‍ത്തിയിട്ടും കെ എം മാണിയെ അപമാനിക്കുന്ന സമീപനമാണ് സിപിഎം എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് എമ്മിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് അങ്ങനെയൊരു സാഹചര്യം വന്നാല്‍ തങ്ങള്‍ അപ്പോള്‍ ആലോചിക്കുമെന്നായിരുന്നു. പുതിയ കക്ഷികള്‍ യുഡിഎഫിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി