കേരളം

ലോക്ഡൗണിനു ശേഷം വീണ്ടും കുതിച്ച് കൊച്ചി മെട്രോ; ആദ്യ 5ദിവസം യാത്ര ചെയ്തത് 14351 യാത്രക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്ഡൗണിനു ശേഷം വീണ്ടും കുതിച്ച് കൊച്ചി മെട്രോ. ദിനംപ്രതി മെട്രോ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. അമ്പത്തിമൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം  മെട്രോ വീണ്ടും ഓടി തുടങ്ങിയപ്പോള്‍ ജൂലൈ 5 വരെ യാത്ര ചെയ്തത് 14351 യാത്രക്കാര്‍. സര്‍വീസ് ആരംഭിച്ച ജൂലൈ ഒന്നിന് തന്നെ 7586 യാത്രക്കാരാണ് മെട്രോ യാത്രയ്ക്കായി ഉപയോഗിച്ചത്. 

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മെട്രോ സര്‍വീസ് പുനരാരംഭിച്ചത്.  രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ട് വരെയാണ് സര്‍വീസ് നടത്തുന്നത്. സാനിറ്റൈസറുകളും താപമാപിനിയും പ്രധാന സ്‌റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും ഒരുക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിനായി സീറ്റുകള്‍ കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോണ്‍ടാക്ട്‌ലെസ് ടിക്കറ്റ് സംവിധാനമാണ് നിലവില്‍ മെട്രോ ഉപയോഗിക്കുന്നത്. യാത്രയ്ക്ക് കൊച്ചി മെട്രോ വണ്‍ കാര്‍ഡ്, കൊച്ചി വണ്‍ ആപ്പ് എന്നീ സൗകര്യങ്ങളാണ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്.കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കൊച്ചി വണ്‍ ആപ്പിന്റെ ഉപയോഗം യാത്രക്കാര്‍ക്ക് സമ്പര്‍ക്കമില്ലാത്ത യാത്രയ്ക്ക് സൗകര്യമൊരുക്കുന്നുണ്ട്. ഇതുപയോഗിച്ച് യാത്രക്കാര്‍ക്ക് രണ്ട് ക്ലിക്കുകള്‍ക്കുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നു.നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ട്രെയിനിനും സ്‌റ്റേഷനുകള്‍ക്കുമിടയില്‍ ക്രമരഹിതമായി പരിശോധന നടത്തുന്നതിന് കൃത്യമായി സ്റ്റാഫിനെ നിയോഗിച്ചിട്ടുണ്ട്. എല്ലാദിവസവും ട്രെയിനില്‍ ആളുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ യാത്ര ചെയ്യുന്നുണ്ടോ എന്നും ആള്‍ക്കൂട്ടം കൂടുന്നുണ്ടോ എന്നും കൃത്യമായി പരിശോധനയും നടത്തുന്നുണ്ട്.

വിമാനയാത്രക്കാര്‍ക്ക് തടസ്സരഹിതമായ കണക്റ്റിവിറ്റി നല്‍കുന്നതിനായി ആലുവയില്‍ നിന്നുള്ള എയര്‍പോര്‍ട്ട് ഫീഡര്‍ ബസ് സര്‍വീസുകളും മെട്രോ വ്യാഴാഴ്ച പുനരാരംഭിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന് രാവിലെ 07.50 നും ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് രാവിലെ 08.30 നും ആദ്യ ബസ് സര്‍വീസ് ആരംഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത